തൃശൂര്‍: മേയറുടെ ഔദ്യോഗിക വാഹനത്തിലെ അമിത ഹോണ്‍ അഴിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് തൃശൂര്‍ കോര്‍പ്പറേഷന്‍ നഗരാസൂത്രണ കാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ജോണ്‍ ഡാനിയല്‍ എന്‌ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒക്കു പരാതി നല്‍കി. മേയര്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ ഹോണ്‍ വലിയ ശബ്ദത്തോടെ മുഴക്കുന്നത് മൂലം റോഡിലെ മറ്റു യാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്നാണ് പരാതിയില്‍ പറയുന്നത്.
അമിത ശബ്ദത്തില്‍ ഹോണ്‍ മുഴക്കി വലിയ ശല്യമാണ് പൊതുജനങ്ങള്‍ക്ക് ഈ വാഹനം ഉണ്ടാക്കുന്നത്. വാഹനത്തിന്റെ ഫോട്ടോ സഹിതമാണ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന് പരാതി നല്‍കിയിരിക്കുന്നത്.
നഗരത്തില്‍ ഹോണ്‍ മുഴക്കുന്നത് നിരോധിച്ച മേയര്‍ മറ്റുള്ളവരുടെ ചെവിട് പൊട്ടിക്കുന്ന ഹോണ്‍ മുഴക്കി റോഡില്‍ കൂടി പായുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജോണ്‍ ഡാനിയല്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക