സംസ്ഥാനത്ത് ഇന്ന് മുതല്‍ കാലവര്‍ഷം കനക്കും; 7 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th June 2022 07:30 AM  |  

Last Updated: 15th June 2022 07:30 AM  |   A+A-   |  

rain

പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ കാലവർഷം കനക്കും. ജൂൺ 18 വരെ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റേയും ന്യൂനമര്‍ദപാത്തിയുടേയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാവുന്നത്.

കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി പത്തനംതിട്ട ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് ലഭിക്കും. കോഴിക്കോട് ജില്ലയുടെ വടക്ക് കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

തൃശൂര്‍ ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട ജില്ലകലിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഗ്രൗണ്ടിൽ റൂട്ടിന്റെ സെഞ്ച്വറി; ​ഗ്യാലറിയിൽ കാതറിൻ ബ്രന്റിന്റെ ‘ട്വെർക്കിങ് ഡാൻസ്‘ ആഘോഷം (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ