പാര്‍ട്ടി ഓഫീസില്‍ കുഴഞ്ഞുവീണു; സികെ ആശ എംഎല്‍എയുടെ  പിതാവ് അന്തരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th June 2022 06:02 PM  |  

Last Updated: 16th June 2022 06:06 PM  |   A+A-   |  

k_chellappan

കെ ചെല്ലപ്പന്‍

 

വൈക്കം: മുതിര്‍ന്ന സിപിഐ നേതാവും സികെ ആശ എംഎല്‍എയുടെ പിതാവുമായ കെ ചെല്ലപ്പന്‍ (82) അന്തരിച്ചു. സിപിഐ വൈക്കം മണ്ഡലം കമ്മിറ്റി ഓഫീസില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 
 

സിപിഐ വൈക്കം മണ്ഡലം കമ്മിറ്റി അംഗം, വൈക്കം ടൗണ്‍ ലോക്കല്‍ സെക്രട്ടറി, കെപിഎംഎസ് വൈക്കം യൂണിയന്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
 

ഈ വാര്‍ത്ത കൂടി വായിക്കാം അനാരോഗ്യം: ലോക കേരള സഭ ഉദ്ഘാടനത്തിന് എത്താതെ മുഖ്യമന്ത്രി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ