കോണ്‍ഗ്രസിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി, കണ്ണീര്‍ വാതകം ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th June 2022 02:20 PM  |  

Last Updated: 16th June 2022 02:20 PM  |   A+A-   |  

rajbhavan_match

സമരക്കാര്‍ക്ക് നേരെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിക്കുന്നു/ എഎന്‍ഐ

 

തിരുവനന്തപുരം: രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്ഭവനിലേക്ക് നടത്തിയ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് ബാരിക്കേഡിന് മുകളില്‍ കയറിയിരുന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് തടഞ്ഞു. 

ഒരു ബാരിക്കേഡ് പ്രവര്‍ത്തകര്‍ മറിച്ചിട്ടു. പൊലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിന്തിരിഞ്ഞില്ല. തുടര്‍ന്ന് സമരക്കാരെ പിന്തിരിപ്പിക്കാനായി പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ കണ്ണീര്‍ വാതകവും പ്രയോഗിച്ചു. 

കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങിയവര്‍ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങിയ ശേഷമാണ് പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. രാഹുല്‍ ഗാന്ധിയെ ഇഡി തുടര്‍ച്ചയായി ചോദ്യം ചെയ്ത് പീഡിപ്പിക്കുന്നതിലും, ഡല്‍ഹി എഐസിസി ആസ്ഥാനത്ത് പൊലീസ് നടത്തിയ അതിക്രമങ്ങളിലും പ്രതിഷേധിച്ചാണ് രാജ്ഭവന്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

പടിഞ്ഞാറൻ  കാറ്റ് ശക്തമാകുന്നു; കേരളത്തിൽ അഞ്ചു ദിവസം ശക്തമായ മഴ; യെല്ലോ അലർട്ട് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ