'മനുഷ്യ ജീവനാണ് വലുത്', ട്രിപ്പ് മുടങ്ങുന്നത് കാര്യമാക്കിയില്ല; കുഴഞ്ഞുവീണ യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th June 2022 07:30 PM  |  

Last Updated: 17th June 2022 07:30 PM  |   A+A-   |  

hospital CASE

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: ട്രിപ്പ് മുടങ്ങുന്നത് കണക്കാക്കാതെ, ബസ്സില്‍ കുഴഞ്ഞ് വീണ സ്ത്രീയെ ആശുപത്രിയില്‍ നേരിട്ടെത്തിച്ച് ബസ് ഡ്രൈവർ മാതൃകയായി. വടകര മുടപ്പിലാവില്‍ സ്വദേശി രാധയാണ് വൈകിട്ട് മൂന്നരയോടെ ബസ്സില്‍ കുഴഞ്ഞ് വീണത്. ബസ്  ഡ്രൈവർ അത്തോളി സ്വദേശി സന്ദീപാണ് തക്കസമയത്ത് ബസിനെ ആശുപത്രിയില്‍ എത്തിച്ച് യാത്രക്കാരിയുടെ ജീവന്‍ രക്ഷിച്ചത്.

കണ്ണൂര്‍ റൂട്ടിലോടുന്ന KL 58 P7 119 നമ്പര്‍ ബസ്സിലെ യാത്രക്കാരിയായിരുന്നു രാധ. ഇവര്‍ കുഴഞ്ഞുവീണതോടെ സന്ദീപ് ബസ് കൊയിലാണ്ടി ആശുപത്രിയിലേക്ക് തിരിച്ചുവിടുകയും രാധയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. കണ്ടക്ടര്‍ രാജേഷിന്റെ സഹായത്തോടെയാണ് കുഴഞ്ഞു വീണയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാധയെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.

കോഴിക്കോട് കണ്ണൂര്‍ റൂട്ടിലോടുന്ന ഈ ബസ്സിന് സമയം തെറ്റിയതോടെ ട്രിപ്പ് ഒഴിവാക്കേണ്ടിയും വന്നു. എങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഡ്രൈവർ സന്ദീപ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

അട്ടപ്പാടി മധു വധക്കേസ്: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ