സ്വര്‍ണ്ണക്കടത്ത്, കണ്ണൂര്‍ വിമാനത്താവളത്തിൽ 47 ലക്ഷത്തിന്റെ സ്വർണം പിടിച്ചു; കാസര്‍കോട് സ്വദേശി അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th June 2022 09:56 PM  |  

Last Updated: 17th June 2022 10:00 PM  |   A+A-   |  

kannur airport

ഫയല്‍ ചിത്രം

 

കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും സ്വര്‍ണ്ണം പിടികൂടി. 899 ഗ്രാം സ്വർണമാണ് പിടിച്ചത്. കാസർഗോഡ് സ്വദേശി ഹസീബ് അബ്ദുല്ല ഹനീഫിനെ അറസ്റ്റ് ചെയ്തു. കസ്റ്റംസും ഡിആർഐ നടത്തിയ പരിശോധനയിലാണ് 47 ലക്ഷം വരുന്ന സ്വർണം പിടിച്ചത്. 

ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 23 ലക്ഷം രൂപ വില വരുന്ന സ്വർണ്ണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയിരുന്നു.  തൃശ്ശൂർ സ്വദേശി നിഷാദിൽ നിന്നാണ് 497 ഗ്രാം തൂക്കമുള്ള കമ്പികളുടെ രൂപത്തിലായിരുന്നു സ്വർണ്ണം പിടിച്ചത്. നോൺ സ്റ്റിക് കുക്കറിന്റെ കൈപ്പിടിയിലാണ് ഇത് ഒളിപ്പിച്ചിരുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കളരി പഠിക്കാനെത്തിയ 14 വയസ്സുകാരനെ പീഡിപ്പിച്ചു; പരിശീലകന്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ