അഞ്ചാം വാർഷികത്തിൽ റെക്കോ‍ർഡിട്ട് കൊച്ചി മെട്രോ; ഒരു ലക്ഷം കടന്ന് യാത്രക്കാർ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th June 2022 10:40 PM  |  

Last Updated: 17th June 2022 10:40 PM  |   A+A-   |  

kochi metro

ഫയല്‍ ചിത്രം

 

കൊച്ചി: കൊച്ചി മെട്രോയിൽ അഞ്ചാം വാർഷിക ദിനമായ ഇന്ന് യാത്രക്കാരുടെ എണ്ണത്തിൽ റെക്കോ‍ർഡ് വർദ്ധന. വാർഷികത്തോടനുബന്ധിച്ച് അവതരിപ്പിച്ച അഞ്ച് രൂപ ടിക്കറ്റ് നിരക്കാണ് ഇന്ന് കൊച്ചി മെട്രോയിലേക്ക് യാത്രക്കാരെ ആകർഷിച്ചത്. 101152 പേരാണ് രാത്രി എട്ട് മണിവരെ മെട്രോയിൽ യാത്രചെയ്തത്. റെക്കോർഡ് യാത്രാനിരക്കാണിത്.

പ്രത്യേക ഓഫർ ദിനത്തിലാണെങ്കിലും യാത്രക്കാരുടെ എണ്ണത്തിലുള്ള വർധനവ് മെട്രോയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്. കൊച്ചി മെട്രോ ട്രാക്കിലായി അഞ്ചാം വർഷത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ അഞ്ച് രൂപ യാത്ര എന്ന മെട്രോ പ്രഖ്യാപനമാണ് ഫലം കണ്ടത്. ഏത് സ്റ്റേഷനിലേക്കും ദൂരപരിധി കണക്കാക്കാതെ അഞ്ച് രൂപയായിരുന്നു ഇന്നത്തെ ടിക്കറ്റ് നിരക്ക്. നേരത്തെ മെട്രോയിൽ  പ്രതിദിനം കയറിയ യാത്രക്കാരിൽ ഏറ്റവും കൂടുതൽ ഏദേശം 70000 ആയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

നാളെ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും; ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ