നാളെ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും; ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th June 2022 10:22 PM  |  

Last Updated: 17th June 2022 10:22 PM  |   A+A-   |  

NEYYAR DAM

നെയ്യാര്‍ ഡാം, ഫയല്‍ ചിത്രം

 

തിരുവനന്തപുരം: നാളെ രാവിലെ എട്ട് മണിക്ക് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. 5 സെന്റീമീറ്റര്‍ വീതമാണ് ഷട്ടര്‍ ഉയര്‍ത്തുന്നത്. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. 

മലയോര മേഘലകളില്‍ മഴ ശക്തമായതിനെത്തുടര്‍ന്ന് നീരൊഴുക്ക് വര്‍ദ്ധിച്ചതാണ് ഡാമില്‍ ജലനിരപ്പ് ഉയരാന്‍ കാരണം. വരും ദിവസങ്ങളില്‍ മഴ ശക്തിപ്രാപിക്കുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് വെള്ളം ഒഴുക്കികളയുന്നത്. 

ന്യുനമര്‍ദ്ദപാത്തിയുടെയും അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. നാളെ എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സ്വര്‍ണ്ണക്കടത്ത്, കണ്ണൂര്‍ വിമാനത്താവളത്തിൽ 47 ലക്ഷത്തിന്റെ സ്വർണം പിടിച്ചു; കാസര്‍കോട് സ്വദേശി അറസ്റ്റിൽ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ