3,376 പേര്‍ക്ക് രോഗം; 11 മരണം, സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th June 2022 07:59 PM  |  

Last Updated: 18th June 2022 07:59 PM  |   A+A-   |  

Daily Covid Cases

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. 24 മണിക്കൂറിനിടെ 3,376 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 11 കോവിഡ് മരണം സ്ഥിരീകരിച്ചു. കോഴിക്കോടും എറണാകുളത്തും 3 പേര്‍ വീതം മരിച്ചു. തിരുവനന്തപുരത്തും കൊല്ലത്തും രണ്ട് മരണവും കൊല്ലത്ത് ഒരു മരണവും സ്ഥിരീകരിച്ചു. ഇന്നലെ 7 കോവിഡ് മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 

ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ കൂടുതല്‍ എറണാകുളത്താണ്. എറണാകുളത്തും 838 കേസുകള്‍ സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 717 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കോട്ടയത്ത് 399 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരു എലിപ്പനി മരണവും ഇന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.