ബസ് സ്റ്റാൻഡിൽ യാത്രക്കാരിക്ക് മുന്നിൽ നഗ്നതാ പ്രദർശനം; പ്രതി പിടിയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th June 2022 09:53 PM  |  

Last Updated: 18th June 2022 09:53 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

തൃശ്ശൂർ: കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരിയോട് പരസ്യമായി നഗ്നതാ പ്രദർശനം നടത്തിയ ആൾ പൊലീസ് പിടിയിലായി. മൂവാറ്റുപുഴ സ്വദേശി സണ്ണി ആണ് പിടിയിലായത്. തൃശ്ശൂർ ഈസ്റ്റ് പൊലീസ് കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. 

ഹൈദരാബാദ് സ്വദേശിനിയായ യുവതിക്ക് നേരെയായിരുന്നു അതിക്രമം. പ്രതിയെ പൊലീസ് പിടികൂടിയെങ്കിലും സംഭവത്തിൽ പരാതിയില്ലെന്ന് യുവതി അറിയിച്ചു. ഇതേ തുടർന്ന് സണ്ണിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കാം കെഎസ്ആർടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; 30 പേർക്ക് പരിക്ക് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ