'തൊപ്പി തെറിപ്പിക്കുമെന്ന് ഭീഷണി', ആലപ്പുഴയില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം; യുവാവ് അറസ്റ്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th June 2022 02:46 PM  |  

Last Updated: 19th June 2022 02:46 PM  |   A+A-   |  

arrest

സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവിന്റെ ദൃശ്യം

 

ആലപ്പുഴ: സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം. ആപ്പൂര്‍ സ്വദേശി അമ്പാടി കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ആലപ്പുഴ കവുങ്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എന്ന് പറഞ്ഞാണ് ഇയാള്‍ എത്തിയതെന്ന് ആശുപത്രിയിലെ ജീവനക്കാര്‍ പറയുന്നു. പരിശോധനയ്ക്ക് എത്തിയ വനിതാ ഡോക്ടര്‍ക്ക് നേരെയാണ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസുകാര്‍ക്ക് നേരെയും ഇയാള്‍ തട്ടിക്കയറിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തൊപ്പി തെറിപ്പിക്കുമെന്നല്ലാം പറഞ്ഞ് ഭീഷണി മുഴക്കിയതായും പരാതിയില്‍ പറയുന്നു.

ഇയാളെ തടയാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. ഇയാള്‍ ലഹരിക്ക് അടിമയാണോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. മുന്‍പും സമാനമായ കേസില്‍ ഇയാള്‍ പിടിയിലായിട്ടുണ്ട് എന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

കണ്ണൂരിൽ റോഡ് സൈഡിൽ നിന്നവരുടെ ഇടയിലേക്ക് പിക് അപ് വാൻ പാഞ്ഞുകയറി; രണ്ടുപേർ മരിച്ചു, ഒരാളുടെ നില ​ഗുരുതരം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ