പോത്തിറച്ചിയിൽ പുഴുക്കൾ, തൃശ്ശൂരിൽ അറവ് ശാല പൂട്ടിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th June 2022 06:23 PM  |  

Last Updated: 19th June 2022 06:53 PM  |   A+A-   |  

beef

പ്രതീകാത്മക ചിത്രം

 

തൃശ്ശൂർ: അറവ് ശാലയിൽ വിൽപ്പന നടത്തിയ മാംസത്തിൽ നിന്ന് പുഴുക്കളെ കണ്ടെത്തി. തൃശ്ശൂർ പന്നിത്തടത്ത് പ്രവർത്തിക്കുന്ന അറവ് ശാലയിൽ നിന്ന് മാംസം വാങ്ങിയ ഒരാൾക്കാണ് പുഴുക്കളെ കിട്ടിയത്. വിവരം പൊലീസിൽ അറിയിച്ചതിന് പിന്നാലെ പൊലീസും ഭക്ഷ്യസുരക്ഷാ വിഭാഗവും കടയിൽ പരിശോധന നടത്തി. പഴകിയ പത്ത് കിലോ പോത്തിറച്ചി കണ്ടെത്തി. 

പഴകിയ ഇറച്ചിയുടെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. ഇറച്ചി പൂർണമായും നശിപ്പിച്ചുകളഞ്ഞു. കട പൂട്ടാൻ നിർദേശം നൽകിയ പൊലീസ്  ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ കട തുറക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യരുതെന്ന് നിർദേശിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാംഭാര്യയെ പറ്റി മോശം പറഞ്ഞു; കോട്ടയത്ത് ഒഡീഷ സ്വദേശിയെ വെട്ടിക്കൊന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ