തിരുവനന്തപുരം വിമാനത്താവളത്തില്‍ മദ്യ ഷോപ്പ് തുറക്കുന്നു; ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെന്റര്‍ 24 മുതല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd June 2022 10:19 PM  |  

Last Updated: 22nd June 2022 10:19 PM  |   A+A-   |  

thiruvananthapuram airport

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തില്‍ മദ്യ ഷോപ്പ് തുറക്കുന്നു. മദ്യ ഷോപ്പ് ഉള്‍പ്പെടെയുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പിങ് സെന്റര്‍ ഈ മാസം 24ന് പ്രവര്‍ത്തനം തുടങ്ങും. മുംബൈ ട്രാവല്‍ റീട്ടെയിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിന് തിരുവനന്തപുരം ഡ്യൂട്ടി ഫ്രീ എന്നായിരിക്കും പേര്.  

അന്താരാഷ്ട്ര ടെര്‍മിനലിലെ ഡിപ്പാര്‍ച്ചര്‍, അറൈവല്‍ മേഖലകളില്‍  2,450 ചതുരശ്ര അടി വിസ്തൃതിയിലാണ് ഷോപ്പുകള്‍. ഡിപ്പാര്‍ച്ചര്‍ സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയില്‍ 2 ഔട്ട്ലെറ്റുകള്‍ ഉണ്ടാകും. മദ്യത്തിനു പുറമേ ഒരു സ്റ്റോര്‍ ഇറക്കുമതി ചെയ്ത മിഠായികള്‍, ബ്രാന്‍ഡഡ് പെര്‍ഫ്യൂമുകള്‍, ട്രാവല്‍ ആക്സസറികള്‍ എന്നിവയ്ക്കു വേണ്ടി മാത്രമായിരിക്കും. കൂടാതെ, ഹാന്‍ഡ്ബാഗുകളും സണ്‍ഗ്ലാസുകളും പോലുള്ള ഫാഷന്‍ വിഭാഗങ്ങളും ഉടന്‍ തുടങ്ങും. 

അറൈവല്‍ ഏരിയയില്‍ കണ്‍വെയര്‍ ബെല്‍റ്റിന് എതിര്‍വശത്താണു പുതിയ ഷോപ്പ്. യാത്രക്കാര്‍ക്ക് പരമാവധി സൗകര്യമൊരുക്കുന്ന തരത്തിലാണ് ഷോപ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ഒരാള്‍ കൂടി ഓട്ടോയില്‍ കയറി, വേഗത്തില്‍ പോകാന്‍ ആവശ്യപ്പെട്ടു'; യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുക്കില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ