പ്ലസ് ടു സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷ ജൂലൈ 25 മുതൽ 30 വരെ 

പ്ലസ് ടു സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പ്ലസ് ടു സേ, ഇംപ്രൂവ്മെന്‍റ് പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. ജൂലൈ 25 മുതൽ 30 വരെയാണ് പരീക്ഷ. ഗൾഫ് മേഖലയിൽ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നവർക്ക് യുഎഇയിലെ പരീക്ഷാ കേന്ദ്രത്തിലോ അതാത് കോമ്പിനേഷനുള്ള കേരളത്തിലെ കേന്ദ്രത്തിലോ പരീക്ഷ എഴുതാം. 

റെഗുലർ വിദ്യാർത്ഥികൾക്ക് യോഗ്യത നേടാത്ത എല്ലാ വിഷയങ്ങൾക്കും അപേക്ഷിക്കാം. പ്രൈവറ്റ് കമ്പാര്‍ട്ട്‍മെന്‍റില്‍ വിദ്യാർത്ഥികൾക്ക് ഇംപ്രൂവ്മെന്‍റ് പരീക്ഷയിൽ പങ്കെടുക്കാനാകില്ല.ഈ വർഷത്തെ ഹയർസെക്കണ്ടറി പരീക്ഷയിൽ 83.87 ശതമാനമാണ് വിജ‌യം. വൊക്കേഷണൽ ഹയർസെക്കണ്ടറിയിൽ 78.26 ശതമാനവും. രണ്ടിലും മുൻവർഷത്തെക്കാൾ വിജയശതമാനം കുറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com