'കുറ്റക്കാർക്കെതിരെ ശക്തമായ നടപടി'- എസ്എഫ്ഐ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി

എസ്എഫ്ഐ ആക്രമണത്തെ തള്ളി സിപിഎം സെക്രട്ടേറിയറ്റും രം​ഗത്തെത്തി
മുഖ്യമന്ത്രി  പിണറായി വിജയന്‍
മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: രാഹുൽ ​ഗാന്ധിയുടെ ഓഫീസിന് നേരെ ഉണ്ടായ എസ്എഫ്ഐ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധം അതിക്രമത്തിലേക്ക് മാറുന്നത് തെറ്റായ പ്രവണതയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

എസ്എഫ്ഐ ആക്രമണത്തെ തള്ളി സിപിഎം സെക്രട്ടേറിയറ്റും രം​ഗത്തെത്തി. 

ബഹര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പരിസ്ഥിതി ലോല ഉത്തരവിനെതിരെ എംപി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു എസ്എഫ്‌ഐയുടെ മാര്‍ച്ച്. 

പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് ഓടിക്കയറുകയും ഓഫീസിനകത്തെ ഫര്‍ണീച്ചര്‍ ഉള്‍പ്പടെ തകര്‍ക്കുകയും ചെയ്തു. ഓഫീസിലുണ്ടായിരുന്ന ജീവനക്കാരനെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു.

എംപി എന്ന നിലയില്‍ ഇക്കാര്യത്തില്‍ യാതൊരു ഇടപെടല്‍ നടത്തുന്നില്ലെന്ന് സിപിഎമ്മും എല്‍ഡിഎഫും ആരോപിച്ചിരുന്നു. ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് ഒരു കത്ത് നല്‍കുക മാത്രമാണ് ഉണ്ടായത്. എന്നാല്‍ കത്തയേക്കണ്ടത് മുഖ്യമന്ത്രിക്കല്ലെന്നും പ്രധാനമന്ത്രിക്കാണെന്നും സിപിഎം നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് എസ്എഫ്‌ഐയുടെ പ്രതിഷേധ നേതൃത്വത്തില്‍ എംപി ഒഫീസിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്

മാര്‍ച്ച് ആക്രമസക്തമായതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പെണ്‍കുട്ടികള്‍ ഉള്‍പ്പടെ നൂറോളം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com