പികെ ബഷീര്‍ എംഎല്‍എ
പികെ ബഷീര്‍ എംഎല്‍എ

നിറം പറഞ്ഞ് ആക്ഷേപിക്കുന്നത് പാര്‍ട്ടി ശൈലിയല്ല; പികെ ബഷീറിനെ താക്കീത് ചെയ്ത് ലീഗ്

ബഷീറിന്റെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.

കോഴിക്കോട്:  സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണിയെ നിറത്തിന്റെ പേരില്‍ അധിക്ഷേപിച്ച പികെ ബഷീര്‍ എംഎല്‍എയെ താക്കീത് ചെയ്ത് മുസ്ലീം ലീഗ്. നിറം പറഞ്ഞ് ആക്ഷേപിക്കുന്നത് മുസ്ലീം ലീഗിന്റെ ശൈലിയല്ല. അത്തരം പരാമര്‍ശം നടത്തിയതിന് പികെ ബഷീറിനെ താക്കിത് ചെയ്തതായി  മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ബഷീറിന്റെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.

കറുപ്പ് കണ്ടാല്‍ ഭയക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ എംഎം മണിയെ കണ്ടാല്‍ എന്താകും സ്ഥിതിയെന്നായിരുന്നു ബഷീറിന്റെ പരിഹാസം.  എംഎം മണിയുടെ കണ്ണും മോറും കറുപ്പല്ലേ എന്നും ബഷീര്‍ പറഞ്ഞു. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വയനാട് പര്യടന കണ്‍വന്‍ഷന്‍ വേദിയിലായിരുന്നു പികെ ബഷീര്‍ എംഎല്‍എയുടെ വിവാദ പരാമര്‍ശം. 

പികെ ബഷീറിന്റെ വാക്കുകള്‍

'ഒരു മുഖ്യമന്ത്രി യാത്ര പോകണമെങ്കില്‍ നാല് മണിക്കൂര്‍ ജനം റോഡില്‍ കിടക്കേണ്ട നിലയാണ്. സൌദി രാജാവ് പോയാല്‍ അഞ്ച് മിനിറ്റ് ബ്ലോക്കുണ്ടാവും. ഇവിടെ പ്രധാനമന്ത്രിയോ പ്രസിഡന്റോ പോയാല്‍ ഇരുപത് മിനിറ്റ് ബ്ലോക്കുണ്ടാവും. കറുപ്പ് കണ്ടാല്‍ ഇയാള്‍ക്ക് പേടി, പര്‍ദ്ദ കണ്ടാല്‍ ഇയാള്‍ക്ക് പേടി. ഇനിയിപ്പോള്‍ സംസ്ഥാന കമ്മിറ്റിക്ക് എംഎം മണി ചെന്നാല്‍ എന്താവും സ്ഥിതിയെന്നാണ് എന്റെ പേടി.അയാളുടെ കണ്ണും മോറും കറുപ്പല്ലേ...'

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com