'ജില്ലാ നേതൃത്വം അറിയാതെ അക്രമം നടക്കില്ല'; സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം

രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിയതില്‍ സിപിഎം വയനാട് ജില്ലാ കമ്മിറ്റിക്ക് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്ത രാഹുല്‍ഗാന്ധിയുടെ ഓഫീസ്/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്ത രാഹുല്‍ഗാന്ധിയുടെ ഓഫീസ്/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്‌

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിയതില്‍ സിപിഎം വയനാട് ജില്ലാ കമ്മിറ്റിക്ക് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. പാര്‍ട്ടി ജില്ലാ കമ്മിറ്റി അറിയാതെ എങ്ങനെ അക്രമം നടന്നുവെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. 

ജില്ലാ കമ്മിറ്റി അറിയാതെ അക്രമം നടക്കില്ല. അക്രമത്തിന് ജില്ലാ കമ്മിറ്റിക്ക് ഉത്തരവാദിത്വമുണ്ടെന്നും സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. 
എന്നാല്‍ മാര്‍ച്ച് നടത്തുന്ന വിവരം മാത്രമേ അറിഞ്ഞിരുന്നുള്ളു എന്നാണ് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പറഞ്ഞത്. അക്രമം യുവാക്കളുടെ ആവേശത്തില്‍ സംഭവിച്ചതാണെന്നും ഗഗാറിന്‍ പറഞ്ഞു. 

നേരത്തെ, അക്രമത്തെ തള്ളി സിപിഎം സംസ്ഥാന നേതൃത്വവും ജില്ലാ ഘടകവും രംഗത്തുവന്നിരുന്നു. എസ്എഫ്‌ഐ സംസ്ഥാന നേതാക്കളെ എകെജി സെന്ററിലേക്ക് വിളിച്ചു വരുത്തി സിപിഎം വിശദീകരണവും തേടി. 

വിഷയത്തില്‍ അക്രമത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരും. സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തിലാണ് യോഗം ചേരുക. ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കൂടി കേട്ട ശേഷം നടപടിയെടുക്കും. അക്രമത്തില്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയും പ്രസിഡന്റും അടക്കം ജയിലിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com