ക്ലിഫ്​ഹൗസിൽ പശുത്തൊഴുത്ത്, ചുറ്റുമതിൽ ബലപ്പെടുത്തൽ; 42.90 ലക്ഷം രൂപ അനുവദിച്ചു

മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിന് ചുറ്റുമുള്ള മതിൽ പുനർനിർമിക്കാനും പുതിയ പശുത്തൊഴുത്ത് കെട്ടാനും അനുമതി
ക്ലിഫ്ഹൗസ്, ടെലിവിഷന്‍ ദൃശ്യം
ക്ലിഫ്ഹൗസ്, ടെലിവിഷന്‍ ദൃശ്യം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസിന് ചുറ്റുമുള്ള മതിൽ പുനർനിർമിക്കാനും പുതിയ പശുത്തൊഴുത്ത് കെട്ടാനും അനുമതി. ഇതിനായി 42.90 ലക്ഷം രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി.

പൊതുമരാമത്ത് വകുപ്പിനാണ് നിർമാണചുമതല. ചുറ്റുമതിൽ പുനർനിർമിക്കാനും തൊഴുത്ത് നിർമാണത്തിനുമായി പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ മേയ് ഏഴിന് കത്ത് നൽകിയിരുന്നു. ഇതിനായി വിശദമായ എസ്റ്റിമേറ്റും ചീഫ് എൻജിനീയർ തയ്യാറാക്കിയിരുന്നു.ജൂൺ 22 നാണ് സർക്കാർ ഇതിന് അം​ഗീകാരം നൽകി ഉത്തരവിറക്കിയത്.

കെ-റെയിൽ വിരുദ്ധസമരത്തിന്റെ ഭാഗമായി ക്ലിഫ് ഹൗസ് വളപ്പിൽ യുവമോർച്ച പ്രവർത്തകർ കയറി കുറ്റിനാട്ടിയത് പൊലീസിന് വലിയ നാണക്കേടായിരുന്നു. ഇതേ തുടർന്നാണ് സുരക്ഷാപാളിച്ച പുറത്തായത്. ഇതിന് ശേഷമാണ് ചുറ്റുമതിൽ ബലപ്പെടുത്തി പുനർനിർമിക്കാൻ തീരുമാനമുണ്ടായത്.

മുഖ്യമന്ത്രി പിണറായി വിജയനും എസ്കോർട്ടിനുമായി വീണ്ടും കാറുകൾ വാങ്ങാൻ 88,69,841 രൂപയാണ് അനുവദിച്ചത്. മുഖ്യമന്ത്രിക്ക് കിയയും എസ്കോർട്ടിന് മൂന്ന് ഇന്നോവയുമാണ് വാങ്ങുന്നത്. 33,31,000 രൂപയാണ് ഒരു കിയ കാർണിവലിന് വില വരുന്നത്. കിയയുടെ കാർണിവൽ സീരിസിലെ ലിമോസിൻ കാറാണ് വാങ്ങുന്നത്. ഇത് കൂടുതൽ സുരക്ഷാ സംവിധാനമുള്ള വാഹനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് തീരുമാനം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com