സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്; 2993 പേര്‍ക്ക് കൂടി വൈറസ് ബാധ
By സമകാലിക മലയാളം ഡെസ്ക് | Published: 27th June 2022 06:46 PM |
Last Updated: 27th June 2022 06:46 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ നേരിയ കുറവ്. ഇന്ന് 2993 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
18.33 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ മണിക്കൂറുകളില്‍ 12 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 27,218 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളില്‍ 45 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്നലെ 17,073 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 21 പേര്‍ കൂടി രോഗബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ