തൃശ്ശൂർ: പ്രശസ്ത സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (86) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കവിത, ചെറുകഥ, നോവൽ, വിവർത്തനം, നർമ്മലേഖനങ്ങൾ എന്നീ വിഭാഗങ്ങളിൽ 18 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മൂവായിരത്തിലധികം ഭക്തി ഗാനങ്ങളും രചിച്ചു. 'ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യരൂപം','ഉദിച്ചുയർന്നു മാമല മേലേ ഉത്രം നക്ഷത്രം.....' തുടങ്ങിയ ഭക്തിഗാനങ്ങൾ അദ്ദേഹം എഴുതിയവയാണ്. കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി, രണ്ട് തവണ കേരള കലാമണ്ഡലത്തിന്റെ വൈസ് ചെയർമാൻ എന്നീ പദവികളും വഹിച്ചു.
സൂപ്പർഹിറ്റ് ചലച്ചിത്രമായ പ്രഭാതസന്ധ്യയുടെ കഥയും തിരക്കഥയും സംഭാഷണവും ചൊവ്വല്ലൂരിന്റെയാണ്. ശ്രീരാഗം, കർപ്പൂരദീപം, ചൈതന്യം എന്നീ സിനിമകൾക്കായും തിരക്കഥ എഴുതി. സർഗം സിനിമയുടെ സംഭാഷണവും ചൊവ്വല്ലൂരിന്റേതാണ്.
മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ എന്ന പദവിയിൽ സേവനമനുഷ്ഠിച്ചു. തായമ്പക വിദ്ഗധൻ എന്നീ നിലയിലും പ്രസിദ്ധനാണ്. ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെയും ചൊവ്വല്ലൂർ ശിവക്ഷേത്രത്തിലെയും കഴകകുടുംബമായ ചൊവ്വല്ലൂർ വാര്യത്തെ അംഗമാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates