കാണാതായ പെൺകുട്ടികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ട് പേർ പിടിയിൽ

വൈറ്റിലയിൽ നിന്ന് പെൺകുട്ടികളെ ചാലക്കുടിയിലെ ലോഡ്ജിൽ എത്തിച്ചാണ് ഇവര്‍ പീഡിപ്പിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: മഹിളാമന്ദിരത്തിൽ നിന്ന് കാണാതായ പെൺകുട്ടികളെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. തൃശൂർ ചീയാരം സ്വദേശി ജോമോൻ, ചീരക്കുഴി സ്വദേശി ജോമോൻ എന്നിവരാണ് പിടിയിലായത്. 

രണ്ട് ദിവസം മുമ്പാണ് ആലപ്പുഴ മഹിളാ മന്ദിരത്തിൽ നിന്ന് പെണ്‍കുട്ടികളെ കാണാതായത്. വൈറ്റിലയിൽ നിന്ന് പെൺകുട്ടികളെ ചാലക്കുടിയിലെ ലോഡ്ജിൽ എത്തിച്ചാണ് ഇവര്‍ പീഡിപ്പിച്ചത്. 

ബസിൽ വെച്ചാണ് പ്രതികൾ പെൺകുട്ടികളെ പരിചയപ്പെട്ടത്. ഇവരില്‍ ഒരു പെൺകുട്ടി പോക്സോ കേസിലെ ഇരയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com