കടലിൽ കുളിക്കാനിറങ്ങി; അന്ധകാരനഴിയിൽ തിരയിൽപ്പെട്ട് രണ്ട് യുവാക്കൾ മരിച്ചു

രക്ഷപ്പെട്ട രണ്ട് പേരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: ചേർത്തലയ്ക്ക് സമീപം അന്ധകാരനഴിയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മരിച്ചു. നാലം​ഗ സംഘമാണ് കുളിക്കാനിറങ്ങിയത്. തിരയിൽപ്പെട്ടാണ് രണ്ട് യുവാക്കൾ മരിച്ചത്. 

ചങ്ങനാശേരി സ്വദേശി ആകാശ് (25), എരമല്ലൂർ സ്വദേശി ആനന്ദ് (25) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. എരമല്ലൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ് ഇവർ.

രക്ഷപ്പെട്ട രണ്ട് പേരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിരയിൽപ്പെട്ടു യുവാക്കൾ കാണാതായതോടെ തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com