ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ഔദ്യോഗികവാഹനത്തിൽ 7,354 കിലോമീറ്റർ സ്വകാര്യയാത്ര; 97,140 രൂപ തിരിച്ചടയ്ക്കണം; ലതികാ സുഭാഷിന് നിർദേശം 

ജനുവരി മുതൽ ഏപ്രിൽ വരെ ഔദ്യോഗിക വാഹനം ഉപയോഗിച്ച് നടത്തിയ 7,354 കിലോമീറ്റർ സ്വകാര്യയാത്രയാണ് പരാമർശിച്ചിരിക്കുന്നത്

കൊല്ലം: കേരള വനംവികസന കോർപ്പറേഷൻ ചെയർപേഴ്‌സൻ ലതികാ സുഭാഷ് നടത്തിയ സ്വകാര്യ യാത്രകളുടെ പേരിൽ 97,140 രൂപ തിരിച്ചടയ്ക്കണമെന്ന്  മാനേജിങ് ഡയറക്ടർ പ്രകൃതി ശ്രീവാസ്തവയുടെ നിർദേശം. ജനുവരി ഒന്നുമുതൽ ഏപ്രിൽ 30 വരെ ലതിക ഔദ്യോഗിക വാഹനം ഉപയോഗിച്ച് നടത്തിയ 7,354 കിലോമീറ്റർ സ്വകാര്യയാത്രയാണ് എം ഡി നൽകിയ കത്തിൽ പരാമർശിച്ചിരിക്കുന്നത്. നഷ്ടപരിഹാരത്തുക ജൂൺ 30-നുമുമ്പ് അടയ്ക്കണമെന്നാണ് നിർദേശം.

കെ എൽ-05 എ ഇ 9173 കാർ, കോർപ്പറേഷൻ ആവശ്യങ്ങൾക്കല്ലാതെ ഉപയോ​ഗിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പണം തിരിച്ചടച്ചില്ലെങ്കിൽ ഓണറേറിയത്തിൽനിന്ന് തുക ഈടാക്കുമെന്നും പറഞ്ഞിട്ടുണ്ട്.

ലതികയ്ക്കെതിരെ ശ്രീവാസ്തവ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയതായും പറയുന്നുണ്ട്. ലതികാ സുഭാഷിന്റെ ശുപാർശയിൽ വിവിധ തസ്തികകളിലേക്ക് നിയമിച്ച പ്രൈവറ്റ് സെക്രട്ടറി അടക്കമുള്ള താത്കാലിക ജീവനക്കാരെ കഴിഞ്ഞയാഴ്ച പിരിച്ചുവിട്ടിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com