'സുരക്ഷ നൽകിയില്ല'- രാഹുലിന്റെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റി

എഡിജിപി മനോജ് എബ്രഹാമിന്റെ അന്വേഷണത്തിലാണ് കണ്ടെത്തൽ. വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: വയനാട്ടിലെ രാഹുൽ ​ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ ആക്രമിച്ച സംഭവത്തിൽ പൊലീസിന് ജാ​ഗ്രതക്കുറവുണ്ടായെന്ന് പ്രാഥമിക വിലയിരുത്തൽ. എഡിജിപി മനോജ് എബ്രഹാമിന്റെ അന്വേഷണത്തിലാണ് കണ്ടെത്തൽ. വിശദമായ റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിക്ക് സമർപ്പിക്കും. 

എസ്എഫ്ഐ മാർച്ചിനെ പ്രതിരോധിക്കാൻ വേണ്ട സുരക്ഷ ഒരുക്കുന്നതിൽ ഉദ്യോ​ഗസ്ഥർക്ക് വീഴ്ച സംഭവിച്ചു. ദേശീയ നേതാവിന്റെ ഓഫീസാണെന്ന പ്രാധാന്യത്തോടെ സുരക്ഷ നൽകിയില്ല. പൊലീസിനെ മറികടന്ന് പ്രവർത്തകർ ഓഫീസിനുള്ളിൽ കയറിയിട്ടും നടപടിയെടുക്കുന്നതിൽ വീഴ്ചയുണ്ടായെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 

വയനാട്ടില്‍ ക്യാമ്പ് ചെയ്താണ് മനോജ് എബ്രഹാം അന്വേഷണം നടത്തുന്നത്. പൊലീസ് വീഴ്ചയെന്ന പരാതിക്ക് പിന്നാലെ എംപി ഓഫീസിന്‍റെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന കല്‍പറ്റ ഡിവൈഎസ്പി സുനില്‍ കുമാറിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com