സിപിഎം നേതാവ് ടി ശിവദാസ മേനോന്‍ അന്തരിച്ചു

മുതിര്‍ന്ന സിപിഎം നേതാവ് ടി ശിവദാസ മേനോന്‍ (90) അന്തരിച്ചു
ടി ശിവദാസ മേനോന്‍, ഫയല്‍
ടി ശിവദാസ മേനോന്‍, ഫയല്‍

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവ് ടി ശിവദാസ മേനോന്‍ (90) അന്തരിച്ചു. മുന്‍ ധനമന്ത്രിയാണ്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ നീണ്ടകാലമായി വിശ്രമത്തിലായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1987ലും 1996ലും മന്ത്രിയായിരുന്നു. 1987 മുതല്‍ 2001 വരെ തുടര്‍ച്ചയായി മൂന്ന് തവണ മലമ്പുഴയില്‍ നിന്ന് വിജയിച്ച് നിയമസഭാംഗമായി. 87ലും 96ലും നായനാര്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. 87ല്‍ വൈദ്യുതി, ഗ്രാമവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തു. 96ല്‍ ധനമന്ത്രിയായിരുന്നു. 2001ല്‍ ചീഫ് വിപ്പ് സ്ഥാനവും വഹിച്ചു. 1993 മുതല്‍ 1996 വരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനായിരുന്നു.

1932 ജൂണ്‍ 14 നാണ് ജനിച്ചത്. സംസ്ഥാനത്ത് അധ്യാപക യൂണിയനുകള്‍ സംഘടിപ്പിക്കുന്നതില്‍ ഇടപെടല്‍ നടത്തിയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. നേരത്തെ മണ്ണാര്‍ക്കാട്ടിലെ കെ ടി എം ഹൈസ്‌കൂളില്‍ അദ്ധ്യാപകനായിരുന്ന അദ്ദേഹം പിന്നീട് സ്‌കൂളിന്റെ ഹെഡ് മാസ്റ്ററുമായി.

കേരള സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതിയുടെ ഭാഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയിലെ സിന്‍ഡിക്കേറ്റ് അംഗവുമായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com