തേപ്പുപെട്ടിക്കുള്ളില്‍ രണ്ട് കിലോ സ്വര്‍ണം; കരിപ്പൂരില്‍ യാത്രക്കാരന്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2022 12:42 PM  |  

Last Updated: 30th June 2022 12:42 PM  |   A+A-   |  

gold_karipur

തേപ്പുപെട്ടി പൊലീസ് പരിശോധിക്കുന്നു

 

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. അബുദാബിയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ രണ്ട് കിലോ സ്വര്‍ണം പിടികൂടിയത്.

വണ്ടൂര്‍ സ്വദേശി മുസാഫിര്‍ അഹമ്മദാണ് പിടിയിലായത്. തേപ്പുപെട്ടിക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തെത്തിയ ശേഷമാണ് ഇയാളില്‍ നിന്ന് പൊലീസ് സ്വര്‍ണം പിടികൂടിയത്.

ഇയാളുടെ കൈയില്‍ നിന്ന് സാധനങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. ഇതിനിടെയാണ് കൈവശമുണ്ടായിരുന്ന തേപ്പുപെട്ടിയുടെ ഭാരം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തേപ്പുപെട്ടി കോഴിക്കോട് സ്വദേശിക്ക് നല്‍കാനുള്ളതാണെന്ന് അറിയിക്കുകയും ചെയ്തു. ഇലക്ട്രിക്ക് കട്ടര്‍ ഉപയോഗിച്ച് തേപ്പുപെട്ടി മുറിച്ചുമാറ്റിയപ്പോഴാണ് അതിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് വ്യാപകമായി സ്വര്‍ണം പിടികൂടിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കാം 

തീവണ്ടി വളഞ്ഞ് കേരള പൊലീസ്; ചെന്നൈ സ്റ്റേഷനില്‍ മോഷ്ടാക്കളെ വലയിലാക്കാന്‍ സിനിമാ സ്റ്റൈല്‍ ഓപ്പറേഷന്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ