ബസിന് മുന്നില്‍ പെട്ടെന്ന് വെട്ടിത്തിരിച്ച് വലതുവശത്തേയ്ക്ക്, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സ്‌കൂട്ടര്‍ യാത്രക്കാരനും മകള്‍ക്കും 11,000 രൂപ പിഴ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2022 09:47 PM  |  

Last Updated: 30th June 2022 09:47 PM  |   A+A-   |  

vehicle

ബസിന് മുന്നില്‍ അപകടകരമായ രീതിയില്‍ സ്‌കൂട്ടര്‍ വെട്ടിത്തിരിക്കുന്ന യാത്രക്കാരന്റെ ദൃശ്യം

 

പാലക്കാട്: ഓടുന്ന സ്വകാര്യ ബസിനു മുന്നില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച സ്‌കൂട്ടര്‍ യാത്രക്കാരന് 11,000 രൂപ പിഴ. ലൈസന്‍സും ഹെല്‍മറ്റുമില്ലാതെ വാഹനമോടിച്ച പാലക്കാട് വാളറ സ്വദേശിക്കും ഉടമയായ മകള്‍ക്കുമെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. ബസിന് മുന്നില്‍ പെട്ടെന്ന് സ്‌കൂട്ടര്‍ വെട്ടിത്തിരിക്കുകയായിരുന്നു. ബസ് ഡ്രൈവര്‍ ഉടന്‍ തന്നെ ബ്രേക്കിട്ട് വാഹനം നിര്‍ത്തിയത് കൊണ്ടാണ് അപകടം ഒഴിവായത്.

കഴിഞ്ഞ ദിവസമാണ് സംഭവം. അശ്രദ്ധമായി വാഹനമോടിച്ച വാളറ സ്വദേശി തലനാരിഴക്കാണ് വന്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത്. ഇടതുവശത്ത് കൂടി പോവുകയായിരുന്ന സ്‌കൂട്ടര്‍ സിഗ്‌നലോ, മുന്നറിയിപ്പോ നല്‍കാതെ, ബസിന് മുന്നിലൂടെ വലതുവശത്തേക്ക് വെട്ടിത്തിരിച്ച് പോകുകയായിരുന്നു. ബസ് ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ഇട്ടത് കൊണ്ടു മാത്രമാണ് അപകടം ഒഴിവായത്.

ഈ വാർത്ത കൂടി വായിക്കാം 

ജലനിരപ്പ് ഉയരുന്നു; പൂമല ഡാം തുറക്കും, ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ