സഹപ്രവര്‍ത്തകയുടെ മകളെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st March 2022 08:48 PM  |  

Last Updated: 01st March 2022 08:54 PM  |   A+A-   |  

shaiju

അറസ്റ്റിലായ ഷൈജു

 

വെള്ളറട: സഹപ്രവര്‍ത്തകയുടെ മകളെ പീഡിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. പേരേക്കോണം വാവോട് കാക്കണം വിളയില്‍ ഷൈജു (28) ആണ് പിടിയിലായത്. ഇയാള്‍ ഒറ്റശേഖരമംഗലം, അമ്പൂരി മണ്ഡലം കമ്മറ്റികളില്‍ യൂത്ത് കോണ്‍ഗ്രസ് ജോ. സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയാണ്.

അമ്പൂരി മുന്‍ വൈസ് പ്രസിഡന്റ് അനിതാ മധുവിനെ വീടുകയറി ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചതിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ്.
നെയ്യാര്‍ ഡാം പൊലീസ് ഇന്‍സ്പെക്ടര്‍ ബിജോയ്, എഎസ്‌ഐ രമേശന്‍, സിപിഒ മാരായ ഷാഫി, അനീഷ്, ജോസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതി റിമാന്‍ഡ് ചെയ്തു.