പിതൃമോക്ഷം തേടി ഭക്തര്‍; മണപ്പുറത്ത് ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി-വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd March 2022 08:37 AM  |  

Last Updated: 02nd March 2022 10:59 AM  |   A+A-   |  

devotees perform bali tarpanam

ഫയല്‍ ചിത്രം


ആലുവ: ശിവരാത്രി മണപ്പുറത്ത് ബലിതർപ്പണം നടത്തി ആയിരങ്ങൾ. ശിവരാത്രി ആഘോഷങ്ങളിൽ ഭക്തിസാന്ദ്രമായ ആലുവ മണപ്പുറത്ത് രാത്രി പന്ത്രണ്ട് മണിയോടെ ബലിതർപ്പണം ആരംഭിച്ചു. ബുധൻ രാത്രി 11 വരെ ബലിതർപ്പണം നടത്താം. 

ശിവരാത്രിയിൽ പുലരുവോളം ഭക്തരുടെ ഒഴുക്കായിരുന്നു മണപ്പുറത്തേക്ക്. കോവിഡ് മാനദണ്ഡങ്ങളും ഗ്രീൻ പ്രോട്ടോക്കോളും പാലിച്ചാണ് ബലിതർപ്പണ ചടങ്ങുകൾ. നൂറ്റി അൻപതിലേറെ ബലിത്തറകളാണ് ഒരുക്കിയിരുന്നത്. ഒരേ സമയം ആയിരത്തോളം പേർക്ക് ബലിയിടാനുള്ള സൗകര്യം. 

നിയന്ത്രണങ്ങളുണ്ടെങ്കിലും രാത്രിയിലും നിരവധി ഭക്തർ പുഴയിലിറങ്ങി ബലിയർപ്പിച്ചു. ബലിതർപ്പണത്തിനായി പുഴയിലിറങ്ങുന്നവർക്ക് സുരക്ഷയ്‌ക്കായി പുഴയിലും ബാരിക്കേഡുകൾ സ്ഥാപിച്ചു. അഗ്നി രക്ഷാസേനയുടെ ബോട്ടുകള്‍ പെരിയാറില്‍ റോന്തു ചുറ്റിയും സുരക്ഷ ഉറപ്പാക്കിയിരുന്നു.ആലുവയിലെങ്ങും കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയത്. ഗതാഗത നിയന്ത്രണങ്ങളും നടപ്പാക്കിയിട്ടുണ്ട് . കെഎസ്ആർടിസിയും കൊച്ചി മെട്രോയും സ്പെഷ്യൽ സർവീസുകളും ഒരുക്കിയിരുന്നു.