അമ്മയുടെ സുഹൃത്ത് മര്‍ദിക്കുമെന്ന് ഭയം; 11കാരന്‍ കാട്ടില്‍ ഒളിച്ചിരുന്നത് മണിക്കൂറുകളോളം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd March 2022 06:41 AM  |  

Last Updated: 02nd March 2022 06:41 AM  |   A+A-   |  

child-abuse1

പ്രതീകാത്മക ചിത്രം


പാലക്കാട്: മർദ്ദനം ഭയന്ന് 11കാരൻ കാട്ടിൽ ഒളിച്ചിരുന്നത് മണിക്കൂറുകളോളം. പാലക്കാട് മേലാർകോട് ആണ് സംഭവം. ഏറെ സമയം നീണ്ട തിരച്ചിലിനൊടുവിൽ കുട്ടിയെ പൊലീസ് കണ്ടെത്തി.

അമ്മയ്‌ക്കൊപ്പം ജോലിക്ക് പോകുന്ന ആളാണ് മർദ്ദിച്ചതെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി. കാപ്പുകാട് വനത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. അഞ്ച് മണിയോടെയാണ് കുട്ടി കാട്ടിലേക്ക് കയറിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 

മർദനം ഭയന്ന് എട്ടു വയസുള്ള സഹോദരിക്കൊപ്പമാണ് കുട്ടി വീടുവിട്ടിറങ്ങിയത്. സഹോദരിയെ നേരത്തെ കണ്ടെത്തി. കുട്ടിയുടെ മൊഴിയെ തുടർന്ന് പ്രതീഷ് എന്നയാൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു.