തിരുവനന്തപുരത്ത് 37കാരനെ തലയ്ക്കടിച്ച് കൊന്നു, ഭാര്യ കസ്റ്റഡിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd March 2022 06:36 AM  |  

Last Updated: 02nd March 2022 06:36 AM  |   A+A-   |  

crime news

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നു. കുറുപുഴ വെമ്പ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഷിജു (37) ആണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം. ഷിജുവിന്റെ ഭാര്യ സൗമ്യയെ പാലോട് പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലും ടൈലും കൊണ്ടാണ് തലയ്ക്കടിച്ചതെന്ന് പൊലീസ് പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.