ചാലക്കുടിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 11 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി; മൂന്നു പേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd March 2022 11:31 AM  |  

Last Updated: 02nd March 2022 11:48 AM  |   A+A-   |  

drug seized

മയക്കുമരുന്നു കടത്തിയതിന് അറസ്റ്റിലായവർ/ വീഡിയോ ദൃശ്യം

 

തൃശൂര്‍: തൃശൂര്‍ ചാലക്കുടിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. 11 കിലോ ഹാഷിഷ് ഓയില്‍ പൊലീസ് പിടികൂടി. മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

11 കിലോ ഹാഷ്ഷ് ഓയില്‍ 11 പാക്കറ്റുകളിലാക്കിയാണ് കടത്തിക്കൊണ്ടു വന്നത്. തൃശൂര്‍ സ്വദേശി ലിഷാന്‍, പാവറട്ടി സ്വദേശി അനൂപ്, കോന്നി സ്വദേശി നസീം എന്നിവരാണ് പിടിയിലായത്. 

ആന്ധ്രയില്‍ നിന്നും കൊച്ചിയിലേക്ക് കടത്തിക്കൊണ്ടു വരികയായിരുന്ന ലഹരിമരുന്നാണ് മുരിങ്ങൂരില്‍ വെച്ച് തൃശൂര്‍ റൂറല്‍ പൊലീസ് പിടികൂടിയത്. സംസ്ഥാനത്തേക്ക് വന്‍തോതില്‍ ഹാഷിഷ് ഓയില്‍ കടത്തുന്നതായി റൂറല്‍ എസ്പി ഐശ്വര്യ ഡോങ്‌റെയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തില്‍ ചാലക്കുടി ഡിവൈഎസ്പി സന്തോഷിന്‍രെ നേതൃത്വത്തില്‍ പുലര്‍ച്ചെ മുതല്‍ ദേശീയപാതയില്‍ പരിശോധന നടത്തിവരികയായിരുന്നു. കോടിക്കണക്കിന് രുപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.