ചെറുമകള്‍ക്കൊപ്പം പോകുമ്പോള്‍ 70കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു; അഞ്ചാംക്ലാസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2022 10:49 AM  |  

Last Updated: 03rd March 2022 10:49 AM  |   A+A-   |  

train accident in thiruvalla

പ്രതീകാത്മക ചിത്രം

 

പത്തനംതിട്ട: തിരുവല്ലയില്‍ 70കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. ചുമത്ര സ്വദേശി രാജു (70) ആണ് മരിച്ചത്. 

ചെറുമകള്‍ക്കൊപ്പം പോകുമ്പോഴാണ് അപകടം ഉണ്ടായത്. അപകടത്തില്‍ നിന്ന് അഞ്ചാംക്ലാസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു.