മൂവാറ്റുപുഴ മാറാടിയില്‍ ഇന്നും അപകടം; രണ്ടുപേര്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2022 10:22 AM  |  

Last Updated: 03rd March 2022 10:22 AM  |   A+A-   |  

muvattupuzha accident

പ്രതീകാത്മക ചിത്രം

 

കൊച്ചി: മൂവാറ്റുപുഴ മാറാടിയില്‍ വീണ്ടും വാഹനാപകടം. രണ്ടുപേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.

ഭാഗ്യലക്ഷ്മി, മീനാക്ഷിയമ്മാള്‍ എന്നിവരാണ് മരിച്ചത്. പാലായില്‍ നിന്ന് ആലുവയിലേക്ക് പോകുകയായിരുന്നു ഇവര്‍. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

ഇന്നലെയും ഇതേസ്ഥലത്ത് വാഹനാപകടം ഉണ്ടായിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ മരിക്കുകയും ചെയ്തിരുന്നു.