ഒരു സ്കൂളിലെ ഏഴ് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു, പരാതി; വെളിപ്പെടുത്തൽ കൗൺസലിങ്ങിനിടെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2022 08:18 AM  |  

Last Updated: 03rd March 2022 08:18 AM  |   A+A-   |  

Seven school girls sexually abused

പ്രതീകാത്മക ചിത്രം

 

കാസർകോട്: ഒരു സ്കൂളിലെ ഏഴ് വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കാസർകോട് ജില്ലയിലെ സ്കൂളിൽ നടന്ന കൗൺസലിങ്ങിലാണ് കുട്ടികൾ പീഡനവിവരം വെളിപ്പെടുത്തിയത്. 

വ്യത്യസ്ത സമയങ്ങളിലായാണ് കുട്ടികളെ പീഡിപ്പിച്ചതെന്നാണ് മൊഴി. മൊഴിയുടെ അടിസ്ഥാനത്തിൽ ബേക്കൽ, അമ്പലത്തറ പൊലീസ് സ്റ്റേഷനുകളിലായി ഏഴ് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു.

പ്രതികളെന്ന് സംശയിക്കുന്ന നാലുപേർക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.