കുഞ്ഞു കിണറ്റില്‍ വീണു, രക്ഷിക്കാനായി യുവതി പിന്നാലെ ചാടി; ഒടുവില്‍... വിഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th March 2022 05:08 PM  |  

Last Updated: 04th March 2022 05:08 PM  |   A+A-   |  

palakkad

വിഡിയോ ദൃശ്യം

 

പാലക്കാട്: കളിച്ചുകൊണ്ടിരക്കെ കിണറ്റില്‍ വീണ കുഞ്ഞിനെയും  രക്ഷിക്കാന്‍ ചാടിയ യുവതിയെയും അഗ്‌നിരക്ഷാ സേന രക്ഷപ്പെടുത്തി. പാലക്കാട് പട്ടാമ്പി നാഗലശ്ശേരിയിലാണ് സംഭവം.

കളിച്ചുകൊണ്ടിരിക്കേ ഒന്നര വയസ്സുള്ള കുഞ്ഞ് ബദ്ധവശാല്‍ കിണറ്റില്‍ വീഴുകയായിരുന്നു.  ഇതിനു പിന്നാലെ രക്ഷിക്കാന്‍ യുവതി, 10 അടിയോളം ആഴവും 5 അടി  വെള്ളവുമുള്ള  കിണറ്റിലേക്കു ചാടി. യുവതിയും കുഞ്ഞും കിണറ്റില്‍ അകപ്പെട്ടതോടെ രണ്ടു പേര്‍ രക്ഷിക്കാനായി ഇറങ്ങിയെങ്കിലും തിരിച്ചുകയറാനായില്ല.

നാട്ടുകാര്‍ സേനയെ വിവരമറിയിച്ചതിനെ തുടര്‍ന്നു സ്ഥലത്തെത്തിയ പട്ടാമ്പി അഗ്‌നിരക്ഷാ സേന കുട്ടിയെയും യുവതിയെയും ഇവരെ സഹായിക്കാന്‍ ഇറങ്ങിയ രണ്ടു പേരെയും  സുരക്ഷിതമായി രക്ഷപ്പെടുത്തി. 

സ്‌റ്റേഷന്‍ ഓഫീസര്‍ കെ പി ബാബുരാജന്റ്‌റെ നേതൃതത്തില്‍ അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ഗ്രേഡ് ടി സുരേഷ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ ഗ്രേഡ് എന്‍ റെജിന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ ടി നജീബ്, ജിഷ്ണു ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍ െ്രെഡവര്‍ റോയ് മാത്യു, ഹോം ഗാര്‍ഡ് അനില്‍കുമാര്‍ ദേവദാസ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.