സംയമനം ദൗർബല്യമായി കാണരുത്; കൊലപാതകം ആസൂത്രിതം; ഹരിദാസിന്റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കും; കോടിയേരി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th March 2022 10:44 AM  |  

Last Updated: 06th March 2022 10:44 AM  |   A+A-   |  

kodiyeri

കോടിയേരി മാധ്യമങ്ങളോട് സംസാരിക്കുന്നു

 

കണ്ണൂർ: സിപിഎം പ്രവര്‍ത്തകന്‍  പുന്നോല്‍ ഹരിദാസിന്റെ വധം ആര്‍എസ്എസിന്റെ ഉന്നതതല ഗൂഢാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. വീട്ടുകാരുടെ മുന്നില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തിയത് ആസൂത്രിതമാണെന്നും കോടിയേരി പറഞ്ഞു. ഹരിദാസിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
 
പാര്‍ട്ടി അനുഭാവികളെ പോലും ആര്‍എസ്എസ് വെറുതെ വിടുന്നില്ല. ആര്‍ എസ് എസും ബി ജെ പിയും അക്രമ രാഷ്ട്രീയം നടത്തുമ്പോള്‍ സിപിഎമ്മിന്റെ സംയമനം ദൗര്‍ബല്യമായി കാണരുത്.ഹരിദാസിന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കുമെന്നും  കോടിയേരി മാധ്യമങ്ങളെ അറിയിച്ചു.