'സങ്കടങ്ങള്‍ ചേര്‍ത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്'; കുറിപ്പുമായി ആര്യ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th March 2022 08:44 PM  |  

Last Updated: 06th March 2022 08:44 PM  |   A+A-   |  

arya-sachin

ആര്യാ രാജേന്ദ്രനും സച്ചിന്‍ദേവും വിവാഹ നിശ്ചയ വേദിയില്‍


ബാലുശേരി എംഎല്‍എ സച്ചിന്‍ ദേവുമായുള്ള വിവാഹ നിശ്ചയത്തിന് പിന്നാലെ ചടങ്ങിന്റെ ചിത്രം പങ്കുവച്ച് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. എകെജി സെന്ററില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. വൈക്കം മുഹമ്മദ് ബഷീറിന്റെ വരികള്‍ ചേര്‍ത്താണ് വിവാഹ നിശ്ചയ ചിത്രം ആര്യ പങ്കുവച്ചിരിക്കുന്നത്. 

'സങ്കടങ്ങള്‍ ചേര്‍ത്തുവെയ്ക്കുമ്പോഴും പ്രണയമുണ്ടാവുമെന്നത് മനസ്സിലായത് നിന്നോട് മിണ്ടിത്തുടങ്ങിയ ശേഷമാണ്.' മേയര്‍ കുറിച്ചു. സച്ചിന്റെയും ആര്യയുടെയും അടുത്ത ബന്ധുക്കളും മന്ത്രി വി ശിവന്‍കുട്ടി, വികെ പ്രശാന്ത് എംഎല്‍എ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു.

വിവാഹ തീയതി പിന്നീടു തീരുമാനിക്കുമെന്ന് സച്ചിന്‍ ദേവ് പറഞ്ഞു. ഉചിതമായ സാഹചര്യം നോക്കി തീയതി തീരുമാനിച്ചു വിവാഹം നടത്തും. ഇരുവര്‍ക്കും ചുമതലകളുണ്ട്. അത് ഞങ്ങള്‍ നിര്‍വഹിക്കും. അതില്‍ വിവാഹം പ്രത്യേകമായ പ്രശ്‌നമായി തോന്നുന്നില്ലെന്നും സച്ചിന്‍ ദേവ് വ്യക്തമാക്കി.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയും സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ് സച്ചിന്‍ദേവ്. ആര്യാ രാജേന്ദ്രന്‍ എസ്എഫ്‌ഐ സംസ്ഥാന സമിതി അംഗവും സിപിഎം ചാല ഏരിയാ കമ്മിറ്റി അംഗവുമാണ്.