വ്യാജ സ്വര്‍ണം പണയംവെച്ച് രണ്ടു ലക്ഷത്തിലധികം രൂപ തട്ടി; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th March 2022 09:22 PM  |  

Last Updated: 09th March 2022 09:22 PM  |   A+A-   |  

baiju

അറസ്റ്റിലായ ബൈജു

 

തൃശൂര്‍:വ്യാജ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും രണ്ടുലക്ഷത്തിലധികം രൂപ തട്ടിയെടുത്തയാള്‍ പിടിയില്‍. പുതുക്കാട് പറപ്പൂക്കര കള്ളിക്കടവില്‍ വീട്ടില്‍ സുധില്‍ (62) ആണ് പിടിയിലായത്. 

കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. സമാനമായ കേസില്‍ ഇയാള്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനില്‍ അറസ്റ്റിലായിരുന്നു. ഈ കേസില്‍ റിമാന്റില്‍ കഴിയവേ വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍  കെ സി ബൈജു ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. 

ഇയാള്‍ക്കെതിരെ മരട്, എറണാകുളം ടൌണ്‍ നോര്‍ത്ത്, ചേരാനെല്ലൂര്‍, തൃശൂര്‍ ടൗണ്‍ ഈസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. ഇതുകൂടാതെ കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയുന്നതിനായി അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.