ഹയർ സെക്കണ്ടറി : പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾ തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം

അനുവദിച്ചിട്ടുള്ള പരീക്ഷകേന്ദ്രം കോഡിനേറ്ററിംഗ് ടീച്ചറുടെ മേലൊപ്പും സ്‌കൂൾ സീലും വാങ്ങണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സ്‌കോൾ-കേരള മുഖേന 2021-23 ബാച്ചിൽ ഹയർസെക്കണ്ടറി കോഴ്‌സ് പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിക്കുകയും നിർദ്ദിഷ്ട രേഖകൾ സമർപ്പിക്കുകയും ചെയ്ത വിദ്യാർത്ഥികളുടെ  പരീക്ഷകേന്ദ്രം അനുവദിക്കുന്ന നടപടികൾ പൂർത്തിയായി. രജിസ്‌ട്രേഷൻ സമയത്ത് വിദ്യാർഥികൾക്ക് അനുവദിച്ച യൂസർ നെയിം, പാസ്‌വേർഡ് എന്നിവ ഉപയോഗിച്ച് www.scolekerala.org മുഖേന തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം.

തുടർന്ന് അനുവദിച്ചിട്ടുള്ള പരീക്ഷകേന്ദ്രം കോഡിനേറ്ററിംഗ് ടീച്ചറുടെ മേലൊപ്പും സ്‌കൂൾ സീലും വാങ്ങണം. ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് പ്രസിദ്ധപ്പെടുത്തിയ പരീക്ഷാ വിജ്ഞാപനം അനുസരിച്ച് ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രത്തിൽ പ്ലസ് വൺ പരീക്ഷ ഫീസ് അടയ്ക്കുകയും ഓറിയന്റെഷൻ ക്ലാസിൽ പങ്കെടുക്കുകയും വേണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0471-2342950, 2342271, 2342369.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com