കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 80 ലക്ഷം രൂപ ഈ നമ്പറിന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th March 2022 03:26 PM  |  

Last Updated: 12th March 2022 03:26 PM  |   A+A-   |  

lottery result

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ540 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. 

80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 

ഒന്നാം സമ്മാനമായ എട്ട് ലക്ഷം രൂപ KD 106268 എന്ന നമ്പറിനാണ്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം KL 674476 എന്ന നമ്പറിനും മൂന്നാം സമ്മാനമായ ഒരു ലക്ഷം രൂപ- KA 669144, KB 784262, KC 615122, KD 141651, KE 423743, KF 959541, KG 176981, KH 359097, KJ 933388, KK 125052, KL 247753, KM 627511 ഈ നമ്പറുകൾക്കുമാണ്. 

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.