കോവിഡ് നാലാം തരം​ഗം നിസാരമായി കാണരുത്; ജാ​ഗ്രത തുടരണം; മുന്നറിയിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th March 2022 10:09 AM  |  

Last Updated: 13th March 2022 10:09 AM  |   A+A-   |  

covid updates kerala

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കോവിഡ് നാലാം തരംഗം ജൂൺ– ജൂലൈ മാസത്തിൽ എത്തുമെന്നു മുന്നറിയിപ്പ് നിസാരമായി കാണരുതെന്ന് സംസഥാന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തു മൊത്തം ഇപ്പോൾ പതിനായിത്തോളം പേരേ കോവിഡ് ചികിത്സയിലുള്ളൂ. നാലാം തരം​ഗത്തിന്റെ പശ്ചാത്തലത്തിൽ ​ജാ​ഗ്രത വേണമെന്നും ആരോ​ഗ്യ വകുപ്പ് വ്യക്തമാക്കി.

‘കോവിഡ് നാലാം തരംഗത്തിൽ രോഗ വ്യാപന നിരക്ക് കൂടുതലാ‍കുമെങ്കിലും തീവ്രമാ‍കില്ല.  മരണ സാധ്യതയും  കുറവായിരിക്കും. എന്നാൽ ജാഗ്രത തുടരണം. മാസ്ക് ഉപയോഗിക്കുന്നതും സാനി‍റ്റൈസർ ഉപയോഗിക്കുന്നതും ഒഴിവാക്കേണ്ടതില്ല.‘ 

‘മാസ്ക് ഒരു പോക്കറ്റ് വാക്സീ‍നാണ്. രോഗവ്യാപന അന്തരീ‍ക്ഷങ്ങളിൽ റിസ്ക് ഗ്രൂപ്പി‍ലുള്ളവർ ചില സന്ദർഭങ്ങളിൽ മാസ്ക് ഉപയോഗിക്കുന്നത് വളരെ ഉചിതം. വിമാനത്താവളം, ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിൽ പ്രത്യേകിച്ചും.’ – കോവിഡ് വിദഗ്ധ സമിതി അധ്യക്ഷൻ ഡോ. ബി ഇക്ബാൽ വ്യക്തമാക്കി.