നോട്ട് എഴുതുന്നതിനൊപ്പം പുഷ്പയിലെ ശ്രീവല്ലി പാടി കുട്ടികളും ടീച്ചറും; കയ്യടി  

ക്ലാസിൽ നോട്ട് എഴുതുന്നതിനിടെ കുട്ടികൾ ‘ശ്രീവല്ലി’ ഗാനം ആലപിക്കുന്നതിന്റെ വീഡിയോ വൈറലായി കഴിഞ്ഞു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം


മഞ്ചേരി: പുഷ്പയിലെ ശ്രീവല്ലി പാടി തകർത്ത് ടീച്ചറും കുട്ടികളും. അതും ക്ലാസ് മുറിയിൽ ഇരുന്ന്. തുറക്കൽ എച്ച്എം എസ് എയുപി സ്‌കൂളിൽ നോട്ട് എഴുത്തും പാട്ട് പാടലും തകൃതി. 

ക്ലാസിൽ നോട്ട് എഴുതുന്നതിനിടെ കുട്ടികൾ ‘ശ്രീവല്ലി’ ഗാനം ആലപിക്കുന്നതിന്റെ വീഡിയോ വൈറലായി കഴിഞ്ഞു. സുമയ്യ എന്ന അധ്യാപികയാണ് 
കുട്ടികൾ നോട്ട് എഴുതുന്നതിനൊപ്പം പാട്ട് പാടുന്നതിന്റേയും വീഡിയോ എടുത്തിരിക്കുന്നത്. കുട്ടികൾ ക്ലാസ് മുറിയിൽ ഇരുന്ന് സിനിമാ ഗാനം ആലപിക്കാനുണ്ടായ സാഹചര്യവും അധ്യാപിക വിശദീകരിക്കുന്നു. 

സോഷ്യൽ ഹൈജീനും പേഴ്സണൽ ഹൈജീനും എന്താണെന്ന് വ്യക്തത വരുത്തുന്നതിന് ഇടയിലാണ് മിൻഹാല് ഒരു മൂലക്കിരുന്നു ‘ശ്രീവല്ലി’ മൂളാൻ തുടങ്ങിയത്. ‘ബോർഡിൽ നോക്കി അത് എഴുതിയെടുക്കെടാ കുട്ടാ’ എന്ന് ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ‘ടീച്ചറേ.. കലാവാസനയുള്ള കുട്ടികളെ തളർത്തല്ലി’ എന്ന് യൂനസും അഫ്രയും കോറസ് പാടിയപ്പോൾ ഒന്നും നോക്കിയില്ല. ‘ടീച്ചർക്കേതായാലും പാടാൻ കഴിയില്ല.. നിങ്ങൾ ഉറക്കെ പാടിക്കോളീ.. പുസ്തകത്തിൽ ഒരു വരി തെറ്റിയെഴുതാൻ പാടില്ല ട്ടോ’ എന്ന് പറഞ്ഞു. അങ്ങനെ പാടിയതാണീ ശ്രീവല്ലി.ക്ലാസിലിരുന്ന ശ്രീവല്ലി പാടിയ കുട്ടികളേയും അതിന് അനുവദിച്ച ടീച്ചറെയും സ്‌കൂളിനെയും അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com