തിരുവാതിര മഹോത്സവത്തിനിടെ പെണ്‍കുട്ടികളെ കടന്നുപിടിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു; യുവാവ് പിടിയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2022 07:06 AM  |  

Last Updated: 16th March 2022 07:06 AM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കൊല്ലം: കടയ്ക്കലില്‍ തിരുവാതിര മഹോത്സവത്തിനിടെ പെണ്‍കുട്ടികളെ ഉപദ്രവിച്ചയാള്‍ പിടിയില്‍.കടയ്ക്കല്‍ പന്തളം മുക്ക് സ്വദേശി കിട്ടു എന്നു വിളിക്കുന്ന വിപിനാണ് കടയ്ക്കല്‍ പൊലീസിന്റെ പിടിയിലായത്. അന്വേഷണത്തിനായി പോയ പൊലീസ് ഉദ്യോഗസ്ഥനെയും പ്രതി ആക്രമിച്ചിരുന്നു. 

ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കടയ്ക്കല്‍ ദേവി ക്ഷേത്രത്തില്‍ നടന്ന തിരുവാതിര ഉല്‍സവത്തിനിടെ വിപിന്‍ സ്ത്രീകളെ കടന്നു പിടിച്ചെന്നായിരുന്നു പരാതി. ശല്യം രൂക്ഷമായതോടെ സ്ത്രീകള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ സമീപിച്ചു. 

പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരനെയും വിപിന്‍ ആക്രമിച്ചു. പൊലീസ് ഉദ്യോഗസ്ഥന്റെ കാലിന് ഗുരുതര പരുക്കേറ്റു. പിന്നീട് കൂടുതല്‍ പൊലീസ് എത്തി വിപിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.