നാഷണൽ ഹെൽത്ത് മിഷൻ: കേരളത്തിൽ 1506 സ്റ്റാഫ് നഴ്സ് ഒഴിവുകൾ, അപേ​ക്ഷ ക്ഷ​ണിച്ചു

കേരളത്തിലെ 14 ജില്ലകളിൽ നാഷണൽ ഹെൽത്ത് മിഷനുവേണ്ടി സ്റ്റാഫ് നഴ്സുമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരളത്തിലെ 14 ജില്ലകളിൽ നാഷണൽ ഹെൽത്ത് മിഷനുവേണ്ടി സ്റ്റാഫ് നഴ്സുമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. 1506 ഒഴിവുകളിലേക്ക്  സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് ആണ് അപേക്ഷ ക്ഷണിച്ചത്. നിയമനം കരാർ അടിസ്ഥാനത്തിലാണ്. തിരുവനന്തപുരം 123, കൊല്ലം 108, പത്തനംതിട്ട 78, ആലപ്പുഴ 100, കോട്ടയം 124, ഇടുക്കി 82, എറണാകുളം 124, തൃശൂർ 123, പാലക്കാട് 137, മലപ്പുറം 148, കോഴിക്കോട് 103, വയനാട് 79, കണ്ണൂർ 123, കാസർകോട് 54 എന്നിങ്ങനെയാണ് ജില്ലാതലത്തിലെ ഒഴിവുകൾ.

യോഗ്യത: ബി എസ്സി  നഴ്സിങ് അല്ലെങ്കിൽ GNM കഴിഞ്ഞ് ഒരുവർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 1.3.2022ൽ 40 വയസ്സ്. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.cmdkerala.netൽ ലഭ്യമാണ്. അപേക്ഷാഫീസ് 325 രൂപ.

അപേക്ഷ ഓൺലൈനായി മാർച്ച് 21 വൈകീട്ട് 5 മണി വരെ സമർപ്പിക്കാം. ഇതിനുള്ള നിർദേശങ്ങൾ വിജ്ഞാപനത്തിലുണ്ട്. ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രമേ അപേക്ഷിക്കാനാവൂ. ആദ്യത്തെ നാലുമാസം പരിശീലനം നൽകും. പ്രതിമാസം17000 രൂപ ശമ്പളം ലഭിക്കും. NHM സ്ഥാപനത്തിലെ മെഡിക്കൽ ഓഫിസർ മുമ്പാകെ റിപ്പോർട്ട് ചെയ്ത് ജോലിയിൽ പ്രവേശിക്കാം. യാത്രബത്തയായി 1000 രൂപ മാസം തോറും അനുവദിക്കും. കൂടുതൽ വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com