പൊലീസ് മാന്യമായി പെരുമാറണമെന്ന് ഗവര്‍ണര്‍; കെ-റെയിലില്‍ പരസ്യപ്രതികരണത്തിനില്ല

ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ജനവികാരത്തെ കാണാതിരിക്കരുത്
​ഗവർണർ
​ഗവർണർ

തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ പരസ്യപ്രതികരണത്തിന് ഇല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിലപാട് സര്‍ക്കാരിനെ അറിയിക്കും. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരില്‍ വിശ്വാസമുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം കെ റെയിലിനെതിരായി പ്രതിഷേധിച്ച സ്ത്രീകള്‍ക്ക് നേരെ പൊലീസ് നടത്തിയ ബലപ്രയോഗത്തെ ഗവര്‍ണര്‍ വിമര്‍ശിച്ചു. 

ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ജനവികാരത്തെ കാണാതിരിക്കരുത്. പൊതുജനങ്ങളുടെ പ്രതിഷേധങ്ങളെ നിര്‍വികാരതയോടെ നേരിടരുത്. സ്ത്രീകളെ കയ്യേറ്റം ചെയ്തത് അംഗീകരിക്കാനാകില്ല. പ്രതിഷേധിക്കുന്ന സ്ത്രീകളോട് മാന്യമായി പെരുമാറണം. സ്ത്രീകളല്ലെന്നല്ല, ആര്‍ക്കെതിരെയും അതിക്രമം പാടില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. 

കോട്ടയത്തെ മാടപ്പള്ളിക്ക് പിന്നാലെ കോഴിക്കോട് കല്ലായിയിലും കെ റെയിലിന് എതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. കല്ലായില്‍ ഉദ്യോഗസ്ഥര്‍ കല്ലിടാനെത്തിയപ്പോള്‍ വലിയ പ്രതിഷേധമുയര്‍ന്നു. പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഉന്തും തള്ളും ഉണ്ടായതിന് പിന്നാലെ സ്ത്രീകള്‍ അടക്കമുള്ള സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കഴിഞ്ഞ ദിവസങ്ങളില്‍ മീഞ്ചന്തയിലും പയ്യനക്കലിലും കല്ലിടാന്‍ എത്തിയവരെ നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com