പിടിച്ചെടുത്തത് 44,000 രൂപയുടെ വ്യാജ കറന്‍സി; കള്ളനോട്ടടി സംഘം അറസ്റ്റില്‍

പ്രതികള്‍ക്ക് അന്തര്‍ സംസ്ഥാന കള്ളനോട്ട് വിതരണ സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും ഇവരോടൊപ്പമുള്ള സംഘാംഗങ്ങളെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി പൊലീസ്
ശ്രീവിജിത്ത്, അശോക്
ശ്രീവിജിത്ത്, അശോക്

കല്ലമ്പലം: വ്യാജ കറന്‍സികളും പ്രിന്ററുമായി കള്ളനോട്ടടി സംഘത്തിലെ രണ്ടുപേര്‍ പൊലീസ് പിടിയില്‍. കരവാരം ആഴാംകോണം മുല്ലമംഗലം മേലേവിള പുത്തന്‍വീട്ടില്‍ അശോക് കുമാര്‍ (36), ആറ്റിങ്ങല്‍ കൊല്ലമ്പുഴ പാലസ് റോഡില്‍ വിജയ ഭവനില്‍ ശ്രീവിജിത്ത് (33) എന്നിവരെയാണ് കല്ലമ്പലം പൊലീസ് പിടികൂടിയത്. റൂറല്‍ എസ്പി ദിവ്യ ഗോപിനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കല ഡിവൈഎസ്പി നിയാസ് പി, കല്ലമ്പലം സിഐ ഫറോസ് ഐ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്.

ശ്രീവിജിത്തിന്റെ വീട്ടില്‍ നിന്ന് 44500 രൂപയുടെ 110 ഇന്ത്യന്‍ കറന്‍സികളും വ്യാജ നോട്ട് പ്രിന്ററും നോട്ട് കട്ടറും പിടിച്ചെടുത്തു. പ്രതികള്‍ക്ക് അന്തര്‍ സംസ്ഥാന കള്ളനോട്ട് വിതരണ സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും ഇവരോടൊപ്പമുള്ള സംഘാംഗങ്ങളെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com