ഇടുക്കിയിൽ പോക്സോ കേസ് ഒതുക്കാൻ ശ്രമിച്ച സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st March 2022 07:06 PM  |  

Last Updated: 21st March 2022 07:06 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

തൊടുപുഴ: ഇടുക്കിയിൽ പോക്സോ കേസ് ഒതുക്കാൻ ശ്രമിച്ച സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ. സ്കൂൾ വിദ്യാർഥിനികളെ സ്കൂളിലെ ജീവനക്കാരൻ രാജേഷ് പീഡിപ്പിച്ചു എന്ന പരാതി പണം നൽകി മറച്ചുവച്ചു എന്ന ആരോപണത്തിന്‌
പ്രിൻസിപ്പൽ ശശികുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാജേഷ് കുട്ടികളെ കാലങ്ങളായി പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.

തെളിവുകള്‍ നശിപ്പിക്കണമെന്നു രാജേഷ് പെണ്‍കുട്ടിയുടെ സഹോദരനോട് ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. ജനുവരി 26ന് ആണ് സ്കൂൾ അധികൃതർ ഇടപെട്ട് പോക്സോ കേസ് ഒത്തുതീര്‍പ്പാക്കിയതെന്നാണ് റിപ്പോര്‍ട്ട്.