എല്‍ഡിഎഫിന് വേണ്ടി വിഐപി രക്തസാക്ഷിയാകരുത്; ചെങ്ങന്നൂര്‍ സിഐക്ക് വധഭീഷണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd March 2022 01:13 PM  |  

Last Updated: 22nd March 2022 01:13 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ: ചെങ്ങന്നൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യുവിന് വധഭീഷണി. സില്‍വര്‍ലൈന്‍ സമരത്തെ നേരിട്ടത്തിന് പിന്നാലെയാണ് സിഐക്ക് ഭീഷണികത്ത് ലഭിച്ചത്. പൊലീസ് സ്‌റ്റേഷന്‍ അഡ്രസിലാണ് കത്ത് എത്തിയത്. എല്‍ഡിഎഫിന് വേണ്ടി വിഐപി രക്തസാക്ഷിയാകരുതെന്ന് കത്തില്‍ പറയുന്നു. 

ട്രാക്ടറിനേയും കംപ്യൂട്ടറിനേയും എക്‌സ്പ്രസ് വേയും  എതിര്‍ത്ത് നോക്കുകൂലിയെ കെട്ടിപ്പിടിച്ച് നടക്കുന്ന സഖാക്കളുടെ ചട്ടുകമായി നടക്കുന്ന താങ്കള്‍ക്ക് പോകുന്നത് എന്താണെന്ന് താമസിയാതെ മനസിലാകും. സഖാക്കളുടെ മൂലധനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തില്‍  താങ്കളുടെ കുടുംബം വഴിയാധാരമാകാതെ നോക്കണമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. 

കത്തിന്റെ കോപ്പി മുഖ്യമന്ത്രിക്കും പൊലീസ് സ്‌റ്റേഷന്‍, മറ്റു മന്ത്രിമാര്‍ എന്നിവര്‍ക്കും നല്‍കിയെന്ന സൂചനയും കത്തിലുണ്ട്. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടെന്നും കത്തിലുണ്ട്. കത്തു കിട്ടിയതിന് പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.