ഏപ്രില്‍ ഒന്നുമുതല്‍ ഗുരുവായൂരില്‍ ദര്‍ശനസമയം വര്‍ധിപ്പിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2022 06:35 PM  |  

Last Updated: 23rd March 2022 06:35 PM  |   A+A-   |  

Guruvayur_temple

ഗുരുവായൂര്‍ ക്ഷേത്രം/ ഫയല്‍ ഫോട്ടോ

 

ഗുരുവായൂര്‍: ഗുരുവായൂരില്‍ ഏപ്രില്‍ ഒന്നുമുതല്‍ ദര്‍ശനസമയം വര്‍ധിപ്പിക്കും. ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥമാണ് ഏപ്രില്‍ ഒന്നുമുതല്‍ മെയ് 31വരെ ദര്‍ശനസമയം വര്‍ധിപ്പിക്കാന്‍ ദേവസ്വം ഭരണസമിതിയുടെ തീരുമാനം. വയോജനങ്ങള്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക ക്യൂ നാളെ മുതല്‍ പുനസ്ഥാപിക്കാനും തീരുമാനിച്ചു.

ഭക്തജനതിരക്ക് കണക്കിലെടുത്ത് ക്ഷേത്രനട വൈകുന്നേരം മൂന്നരയ്ക്ക് തുറക്കും. നിലവില്‍ ഉച്ചപൂജയ്ക്ക് ശേഷം അടയ്ക്കുന്ന ക്ഷേത്രനട നാലരയ്ക്കാണ് തുറക്കുന്നത്. എന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ ഭക്തര്‍ക്ക് ഒരുമണിക്കൂര്‍ അധികദര്‍ശനസമയം ലഭിക്കും.

ഭരണസമിതി യോഗത്തില്‍ ദേവസ്വം ചെയര്‍മാന്‍ ഡോ. വികെ വിജയന്‍ അധ്യക്ഷനായിരുന്നു. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, പിസി ദിനേശന്‍ നമ്പൂതിരിപ്പാട്, ചെങ്ങറ സുരേന്ദ്രന്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെപി വിനയന്‍ എന്നിവര്‍ സംബന്ധിച്ചു.